സ്‌കൂൾ വിട്ട് വീട്ടിൽ എത്തിയില്ല.. പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി..
ശ്രീകാര്യത്ത് പത്താം ക്ലാസുകാരിയെ കാണാതായതായി പരാതി. ശ്രീകാര്യം സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർഥി അഭിനയയെയാണ് കാണാതായത്. സ്‌കൂൾ വിട്ട് വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലുംകണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് രാത്രിയാണ് വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. വൈകുന്നേരം കുട്ടിയെ കണ്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.