ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ‘ദുരുദ്ദേശ്യപരമായ വിവരണങ്ങൾ’തടയുക..തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വീഡിയോ ദൃശ്യങ്ങൾ ഇനി 45 ദിവസത്തിന് ശേഷം നശിപ്പിക്കണം..
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം നശിപ്പിക്കാൻ സംസ്ഥാന തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ഇലക്ട്രോണിക് ഡേറ്റ ഉപയോഗിച്ചുള്ള ‘ദുരുദ്ദേശ്യപരമായ വിവരണങ്ങൾ’തടയുക എന്ന ഉദ്ദേശത്തോടെയാണ് സിസിടിവി-വെബ്കാസ്റ്റിംങ് അടക്കമുള്ള ദൃശ്യങ്ങൾ ഉൾപ്പടെ നശിപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിധികൾ 45 ദിവസത്തിനുള്ളിൽ കോടതികളിൽ ചോദ്യം ചെയ്തില്ലെങ്കിൽ സിസിടിവി, വെബ്കാസ്റ്റിങ്, വീഡിയോകൾ ഉൾപ്പടെ നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍ക്ക് അയച്ച കത്തിൽ പറയുന്നത്.




