പത്തനംതിട്ടയില്‍ തീപിടുത്തം; രണ്ട് കടകൾ കത്തിനശിച്ചു, കെട്ടിടത്തിൻ്റെ മുന്നിലുണ്ടായിരുന്ന കാറിൻ്റെ മുൻവശവും ഉരുകി…

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി പോയി.

Related Articles

Back to top button