മദ്യപിച്ചെത്തി ഭാര്യയോട് ഭക്ഷണം ചോദിച്ചു..കഴിച്ച് ഹാളിലെത്തിയപ്പോൾ അടിവയറ്റിൽ ചവിട്ടി..

ഭാര്യയെ അടിവയറ്റിൽ ചവിട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. നിരന്തരം വീട്ടിൽ മദ്യപിച്ചെത്തി  ഭാര്യയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്ന വെള്ളനാട്  വെളിയന്നൂർ നടുവിൽ രഞ്ചി ടൈറ്റസ് ( 41 ) നെയാണ് ആര്യനാട് പൊലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെ രഞ്ചി ടൈറ്റസ് ഭാര്യയോട് കഴിക്കാൻ ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം നൽകിയ ശേഷം ഹാളിൽ കിടന്ന ഇയാൾ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കുകയും അടിവയറ്റിൽ ചവിട്ടി ഗുരുതരമായ പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മർദനത്തെ തുടർന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളുടെ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് ആര്യനാട് പൊലീസ്  പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Related Articles

Back to top button