ഇനി യാത്രകളാകാം… വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറക്കുന്നു…
മഴ ശക്തമായതോടെ അപകടങ്ങൾ കുറക്കുന്നതിനായി അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം തുറക്കുന്നു. മഴ കുറഞ്ഞ സാഹചര്യത്തിലാണ് പൊന്മുടി വീണ്ടും തുറക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം 25 -ാം തിയതി മുതൽ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നാളെ മുതൽ പുനരാംഭിക്കുന്നതാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. അതിതീവ്ര മഴക്ക് ശമനമായതോടെ സംസ്ഥാനത്താകെ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറക്കുകയാണ്.



