പണി പാലിലോ പഴംപൊരിയിലോ? അധികം കാത്തിരിക്കേണ്ടെന്ന് കേരള പോലീസ്..
ഓരോ ദിവസവും നിരവധി സൈബർ തട്ടിപ്പുകളുടെ വാർത്തകളാണ് നാം കേൾക്കുന്നത്. ആളുകൾ നിത്യേന ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുക്കാൾ ഏറെയും നടക്കുന്നത്. എന്നാൽ ഇവയൊന്നും ഉപയോഗിക്കാത്തവർ പോലും ഇന്ന് തട്ടിപ്പിനിരയാകുന്നുണ്ട്. സൈബർ തട്ടിപ്പിനിരയായാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ, വിളിച്ചറിയിക്കേണ്ട സൈബർ സെൽ നമ്പർ ഇവയൊന്നും അറിയില്ലാത്ത നിരവധി ആളുകളുണ്ട്. ഇവർക്ക് സഹായകരമാവുന്ന ഒരു സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് കേരള പോലീസ്. കേരളപോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച ഒരു ഹ്രസ്വ വീഡിയോയിലാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. ‘ഒര് സംഭവം വരണ് ണ്ട് ട്ടാ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവം എന്താണെന്ന് മെയ് 24ന് അറിയാമെന്നും വിഡിയോയിൽ പറയുന്നു.
https://www.facebook.com/share/v/15smgQ81tc/?mibextid=D5vuiz



