തുണിക്കടയിലെ തീപിടിത്തം.. ഒന്നരമണിക്കൂറായിട്ടും തീയണയ്ക്കാനായില്ല.. തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് കളക്ടർ.. ജില്ലയിലെ എല്ലാ ഫയർ യൂണിറ്റും….

ഒന്നരമണിക്കൂരിലേറെ നേരമായിട്ടും കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻ്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ. വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവിധയിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ടെങ്കിലും തീ കൂടുതൽ പടരുകയാണ്. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകൾ എത്താൻ ആവശ്യപ്പെട്ടുവെന്ന് ജില്ലാ കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള എയർപോർട്ട് യൂണിറ്റുകൾ പുറപ്പെട്ടുവെന്നും തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ആളുകൾ അകത്തില്ലെന്നു ഉറപ്പാക്കിയിട്ടുണ്ട്. ആർക്കും അപകടം ഇല്ലെന്നും കളക്ടർ പറഞ്ഞു. നിലവിൽ തീ അണയ്ക്കാനായിട്ടില്ല. വൈകുന്നേരം അഞ്ചരയോടെയാണ് പുതിയ ബസ് സ്റ്റാൻ്റിൽ തീപിടിത്തമുണ്ടായത്. പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിലാണ് വൻ തീപിടുത്തമുണ്ടായത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന ഷോപ്പിലാണ് തീ പിടുത്തമുണ്ടായത്.

Related Articles

Back to top button