നർത്തകി രുക്മിണി വിജയകുമാറിന്റെ റോളെക്സ് വാച്ചും ഡയമണ്ടുമടക്കം 23 ലക്ഷത്തിന്റ മുതൽ കളവുപോയി…
പ്രമുഖ നർത്തകിയും അഭിനേത്രിയുമായ രുക്മിണി വിജയ്കുമാറിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കൾ മോഷ്ടിച്ച കേസിൽ ടാക്സി ഡ്രൈവര്‍ അറസ്റ്റിൽ. മോഷണം പോയ വസ്തുക്കളിൽ ഒരു റോളെക്സ് വാച്ച്, ബോട്ടെഗ വാലറ്റ്, ഡയമണ്ട് മോതിരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
സംഭവത്തിൽ മഹാലക്ഷ്മി ലേഔട്ട് സ്വദേശി മുഹമ്മദ് മസ്താൻ(46) ആണ് അറസ്റ്റിലായത്. മോഷണം പോയ എല്ലാ വസ്തുക്കളും കണ്ടെടുത്തു, കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സെൻട്രൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് ശേഖർ എച്ച് തെക്കന്നവർ അറിയിച്ചു. രുക്മിണി വിജയ്കുമാറിന്റെ കാർ പാർക്ക് ചെയ്തിരുന്ന റോഡിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. തുടര്‍ന്ന് ഒരു ടാക്സി ഡ്രൈവറാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും ഉടൻ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.



