വിൻസിയുടെ പരാതിയിൽ ഷൈനിൽ നിന്നും വിശദീകരണം തേടി എ എം എം എ ….
കൊച്ചി : നടി വിൻ സി അലോഷ്യസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ ഭാഗത്ത് നിന്നും എ എം എം എ വിശദീകരണം തേടിയെന്ന് അഡ്ഹോക്ക് കമ്മിറ്റി അംഗവും നടനുമായ വിനുമോഹൻ. റിപ്പോർട്ടർ ടി വിയുടെ സംവാദ പരിപാടി ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിലാണ് നടൻ വിനുമോഹൻ പ്രതികരിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാൻ ഷൈൻ ടോം ചാക്കോയോട് എ എം എം എ ആവശ്യപ്പെട്ടെന്നും നടൻ വിനു മോഹൻ പറഞ്ഞു.
വിൻസിയുടെ പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വിശദീകരണം തേടിയിട്ടുണ്ട്. ചിത്രത്തിലെ സഹതാരങ്ങളിൽ നിന്നും വിശദീകരണം തേടുമെന്നും ലഹരിക്ക് എതിരായ പോരാട്ടത്തിൽ എ എം എം എ ഒന്നിച്ച് നിൽക്കുമെന്നും വിനുമോഹൻ .



