റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി സഞ്ജു സാംസണ്….
ഐപിഎല്‍ 18-ാം സീസണില്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം 19 പന്തില്‍ 31 റണ്‍സ് നേടിയിരുന്നു. ഇതുതന്നെയാണ് സഞ്ജുവിനെ ഒമ്പതാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. ഏഴ് മത്സരങ്ങളില്‍ 224 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. 148.59 സ്ട്രൈക്ക് റേറ്റും 37.33 ശരാശരിയും സഞ്ജുവിനുണ്ട്.
അതേസമയം, ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നിക്കോളാസ് പുരാന് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഏഴ് മത്സരങ്ങളില്‍ 357 റണ്‍സാണ് പുരാന് നേടിയത്. 59.50 ശരാശരിയിലാണ് നേട്ടം. ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്ശന് രണ്ടാമത്. ആറ് മത്സരങ്ങള്‍ കളിച്ച താരം 329 റണ്‍സ് നേടി. 54.83 ശരാശരി. ലക്നൗവിന്റെ മിച്ചല്‍ മാര്‍ഷ് മൂന്നാമത്. ആറ് മത്സരങ്ങളില്‍ 295 റണ്‍സാണ് മിച്ചല്‍ അടിച്ചെടുത്തത്. പഞ്ചാബ് കിംഗ്സ് നായകന് ശ്രേയസ് അയ്യര്‍ (250), റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിരാട് കോലി (248) എന്നിവരും ആദ്യ അഞ്ചില്‍.




