ലൈസന്‍സില്ലാതെ സ്വകാര്യ ബസ് ഓടിച്ചു.. ഡ്രൈവറും കണ്ടക്ടറും പിടിയിൽ…

ലൈസന്‍സില്ലാതെ സ്വകാര്യ ബസ് ഓടിച്ചതില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയും 10000 രൂപ പിഴയും ഈടാക്കി. അനുശ്രീ എന്ന ബസിനെതിരെയാണ് നടപടി.കണ്ണൂര്‍ ആര്‍ടിഒ ഇഎസ് ഉണ്ണികൃഷ്ണന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാത്ത ഡ്രൈവറേയും കണ്ടക്ടറേയും എംവിഡി പിടികൂടിയത്.

പെരിയ മുതല്‍ പാറപ്രം വരെയാണ് ബസ് ഓടിച്ചത്. ഈ ബസില്‍ ക്ലീനറും ഉണ്ടായിരുന്നില്ല.തുടർന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്തത്.

Related Articles

Back to top button