ജോൺ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണി.. ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്തു…
ജോൺ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണിയിൽ ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് കേസെടുത്തത്. ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ സിപിഐഎം എം പി ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചിരുന്നു. പിന്നാലെയാണ് വധഭീഷണി എത്തിയത്.

ശനിയാഴ്ച പകൽ മൂന്നിനാണ് ഇയാൾ ഫേസ് ബുക്കിൽ പ്രകോപനപരമായ പരാമർശം നടത്തിയത്. ചോമ്പാല സ്വദേശി പുതിയോട്ടിൽ പി കെ സുജിത്തിന്റെ പരാതിയിൽ എസ്ഐ ബി കെ സിജുവാണ് കേസെടുത്തത്.


