വിസ്മയുടെ മരണം…ഭർത്താവ് കിരൺകുമാറിൻ്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും…
കൊല്ലത്ത് ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ വിസ്മയയുടെ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ കിരൺകുമാറിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്.

വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയേക്കും. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്നുമാണ് ഹര്‍ജിയില്‍ കിരണ്‍ കുമാറിന്റെ വാദം.



