റോഡിൽ ‘എല്‍’ അടയാളം
തൃശൂര്‍ നഗരത്തിലെ വിവിധ റോഡുകളില്‍ ‘എല്‍’ എന്ന അടയാളം രേഖപ്പെടുത്തിയത് കണ്ട് ആശങ്കയിലാണ് നാട്ടുകാര്‍. കെ – റെയില്‍ കല്ലിടല്‍ വ്യാപകമായതിനാല്‍ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. കോര്‍പറേഷന്‍ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണെന്ന് വ്യക്തമായി. ഡ്രോണ്‍ ക്യാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.