ബിജെപിയെ നയിക്കുന്നത് ഇനി ആര്?…ആറാം വർഷവും സുരേന്ദ്രൻ തുടരുമോ? നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന്…

ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം ഇന്ന്. ഒറ്റ പത്രിക മാത്രമാണ് സമർപ്പിക്കുന്നതെങ്കിലും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്നും പി കെ കൃഷ്ണദാസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ഒറ്റപ്പേര് മാത്രമാകും ദേശീയനേതാക്കൾ കോർ കമ്മിറ്റിയിൽ മുന്നോട്ടുവെക്കുക. വൈകീട്ട് മൂന്നുമണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഇന്ന് അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിള വ്യക്തത വരുമെങ്കിലും 24നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കെ സുരേന്ദ്രൻ തുടരുമോ പുതിയ നേതാവ് വരുമോ എന്നതിലെ ആകാംക്ഷ ഇപ്പോഴും തുടരുകയാണ്. താഴെത്തട്ട് മുതൽ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷനിലേക്ക് പാർട്ടി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുമണി വരെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം. 

Related Articles

Back to top button