നീണ്ടകര പാലത്തിൽ തടഞ്ഞു.. നിർത്താതെ പാഞ്ഞ കാർ ഓടിച്ചിട്ട് പിടിച്ച് പൊലീസ്.. കാറിൽ ഉണ്ടായിരുന്ന യുവതിയിൽനിന്നും പിടികൂടിയത്… അറസ്റ്റ്….

കൊല്ലത്ത് വീണ്ടും പൊലീസിന്‍റെ വൻ മയക്കുമരുന്ന് വേട്ട.. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടി.പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രൻ ആണ് അറസ്റ്റിലായത്. 50 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽനിന്നും പിടികൂടിയത്.

രഹസ്യ വിവരത്തെ തുടന്ന് നീണ്ടകര പാലത്തിനു സമീപം പൊലീസ് യുവതി എത്തിയ കാറിന് കൈ കാണിച്ചു. എന്നാൽ ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

Related Articles

Back to top button