ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ…

Husband found hanging inside house after killing wife...

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വട്ടപ്പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യാനിയിൽ ഇന്ന് ഉച്ചയ്ക്കുശേഷമാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഭാര്യയെയും ഭര്‍ത്താവിനെയും കണ്ടെത്തിയത്. വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രൻ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 

Related Articles

Back to top button