സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞു.. ബലാത്സംഗം ചെയ്തു.. നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്….

Elizabeth against Bala

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ഭാര്യ എലിസബത്ത് ഉദയന്‍. അമൃത സുരേഷ് ബാലയ്ക്കെതിരെ നൽകിയ കേസും വിവാദങ്ങളും ചർച്ചയാകുന്നതിനിടെയാണ് നടനെതിരെ ​ഗുരുതര ആരോപണങ്ങളുമായി എലിസബത്ത് രം​ഗത്ത് എത്തിയത്. കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തല്‍ പതിവായിരുന്നെന്നും തന്നെ ബലാത്സംഗം ചെയ്‌തെന്നും എലിസബത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പഴയ സംഭവങ്ങള്‍ പുറത്തു പറയുമെന്നും, കിടപ്പുമുറിയിലെ സ്വകാര്യ വിഡിയോ പുറത്തുവിടുമെന്നും, വിഷാദരോഗത്തിന് താന്‍ ടാബ്ലെറ്റുകള്‍ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞ് അയാള്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ എന്നെ മാനസികമായി പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു. അയാള്‍ ഒരുപാട് പെണ്‍കുട്ടികളെ വഞ്ചിച്ചിട്ടുണ്ട്. നിസ്സഹായതയും പേടിയും മൂലം എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി വിളിച്ചു പറഞ്ഞു. ഞാന്‍ അയാള്‍ക്ക് മരുന്ന് മാറി കൊടുത്തുവെന്ന് പറയുന്നു.

എനിക്കൊപ്പമുണ്ടായിരുന്ന കാലത്ത് അയാള്‍ മറ്റ് പെണ്‍കുട്ടികള്‍ക്ക് അയച്ച മെസേജുകളും വോയിസ് ക്ലിപ്പുകളും എന്റെ കൈയില്‍ ഇപ്പോഴും ഉണ്ട്. അയാള്‍ എങ്ങനെ വീണ്ടും കല്യാണം കഴിച്ചുവെന്ന് എനിക്കറിയില്ല. ആളുകളെ ക്ഷണിച്ചുവരുത്തി അയാള്‍ എന്നെ വിവാഹം ചെയ്തു. പൊലീസിന്റെ മുമ്പില്‍ വെച്ചാണ് നടത്തിയത്. ജാതകത്തിലെ പ്രശ്നം കാരണം 41 വയസിനുശേഷം മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ എന്ന് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. പഴയ അനുഭവങ്ങള്‍ ഉള്ളതു കൊണ്ട് അയാളെയും അയാളുടെ ഗുണ്ടകളെയും എനിക്ക് പേടിയാണ്. ഇനി ഇത് തുടര്‍ന്നാല്‍ അയാള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും എലിസബത്ത് കുറിച്ചു.

Related Articles

Back to top button