ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്നും പുക.. പിന്നാല കാർ നിന്ന് കത്തി.. യാത്രക്കാർക്ക്…
ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. രാത്രി 9 മണിയോടെ ആയിരുന്നു സംഭവം. പാലക്കാട് കക്കാട്ടിരിയിലാണ് സംഭവം. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി. കക്കാട്ടിരി സ്വദേശിയുടെ ഹുണ്ടായ് വെന്യൂ കാർ ആണ് കത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണച്ചു.




