മദ്യനയ അഴിമതി കേസ്…കെജ്‌രിവാളിനെതിരെ വീണ്ടും ഇഡി നടപടി…

മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ലഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയിൽ നിന്ന് ഇഡി അനുമതി നേടിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2002 ഡിസംബറിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം പ്രോസിക്യൂഷന് അനുമതി നൽകണമെന്നാണ് ഇഡിയുടെ ആവശ്യം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് മദ്യ നയ അഴിമതിക്കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

Related Articles

Back to top button