ലോറി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.. വണ്ടി നിയന്ത്രണം വിട്ട് മുന്നോട്ട് ഉരുണ്ടു.. ചെങ്കൽ ക്വാറിയിലെ…

മലപ്പുറത്ത് വളാഞ്ചേരിയിൽ ചെങ്കൽ ക്വാറിയിൽ ലോറി ഡ്രൈവര്‍ കുഴഞ്ഞ് മരിച്ചു. തുടർന്നുണ്ടായ അപകടത്തിൽ ചെങ്കൽ ക്വാറിയിലെ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ലോറിയിലെ ഡ്രൈവര്‍ മുജീബ് റഹ്മാൻ മരിച്ചത്. വളാഞ്ചേരിയിലെ ക്വാറിയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. ചെങ്കൽ ക്വാറിയിലേക്ക് ലോഡ് എടുക്കുന്നതിനായി വരുന്നതിനിടെയാണ് അപകടം. ക്വാറിയിൽ വച്ച് ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മുജീബ് കുഴഞ്ഞു വീഴുകയായിരുന്നു.

ഇതോടെ നിയന്ത്രണം വിട്ട ലോറി മുന്നോട്ട് നീങ്ങി ചെങ്കൽ ക്വാറിയിലുണ്ടായിരുന്ന മൂന്നു തൊഴിലാളികളെ ഇടിക്കുകയായിരുന്നു. കുഴഞ്ഞുവീണ മുജീബ് റഹ്മാനെയും തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുജീബ് റഹ്മാൻ മരിച്ചിരുന്നു. ലോറി ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുജീബ് റഹ്മാന്‍റെ മരണം. പരിക്കേറ്റ തൊഴിലാളികള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി നിയന്ത്രണം വിട്ട് ചെങ്കല്ല് വെട്ടുന്ന തൊഴിലാളികള്‍ക്കിടയിലേക്കാണ് പാഞ്ഞുകയറിയത്.

Related Articles

Back to top button