ഫ്ലഷ് ചെയ്യുന്നതിനേ ചൊല്ലി വാടകക്കാർക്കിടയിൽ തർക്കം….വാക്കേറ്റത്തിനിടെ 18കാരൻ…

ഒരേ കെട്ടിടത്തിലെ വാടകക്കാർക്കിടയിൽ ശുചി മുറി വൃത്തിയാക്കുന്നതിനേ ചൊല്ലി തർക്കം. 18കാരനാണ് വാക്കേറ്റത്തിനിടെ കുത്തേറ്റ് മരിച്ചത്. ദക്ഷിണ ദില്ലിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ്  കൊല്ലപ്പെട്ടത്.

ഗോവിന്ദാപുരിയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ പൊതുശുചിമുറിയാണ് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾ ഫ്ലഷ് ചെയ്യാറില്ലെന്ന് വാടകക്കാർക്കിടയിൽ പരാതി പതിവായിരുന്നു. അയൽവാസിയുടെ മകൻ ശുചിമുറി ഉപയോഗിച്ചതിന് ശേഷം ഫ്ലഷ് ചെയ്തിരുന്നില്ല. ഇതിനേ ചൊല്ലി വാടകക്കാർക്കിടയിൽ തർക്കം ഉടലെടുക്കുകയും ഇത് കയ്യേറ്റത്തിലും കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. 

ഉത്തർ പ്രദേശ് സ്വദേശിയായ സുധീർ മൂവായിരം രൂപ മാസ വാടക നൽകിയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവിടെ ഇയാൾക്കൊപ്പം സഹോദരി ഭർത്താവാണ് താമസിച്ചിരുന്നത്. സംഭവത്തിൽ അറസ്റ്റിലായി ഭികാം സിംഗ് 45 ദിവസങ്ങൾക്ക് മുൻപാണ് ദില്ലിയിലേക്ക് എത്തിയത്.  ഗോവിന്ദാപുരിയിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനാണ് ഇയാൾ.  ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ പെരുമാറിയിരുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കഴുത്തിലും നെറ്റിയിലും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കുകളുമുണ്ടായിരുന്നു.

Related Articles

Back to top button