ഭരണഘടന വിരുദ്ധപ്രസംഗം…അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി…
തിരുവനന്തപുരം: സജി ചെറിയാൻെറ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻെറ അന്വേഷണം ഡിജിപി ക്രൈം ബ്രാഞ്ചിന് കൈമാറി. ഹൈക്കോടതി ഉത്തരവ് വന്ന ഒരാഴ്ച തികയുമ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. സജി ചെറിയാന് അപ്പീൽ നൽകാനായി അന്വേഷണത്തെ സംഘത്തെ വൈകിപ്പിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഡിജിപി ഉത്തരവിറക്കിയത്.
മന്ത്രിയുടെ ഭരണഘടനവിരുദ്ധ പ്രസംഗം ക്രൈം ബ്രാഞ്ചിന് കൈമാറി സത്യന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് സമയബന്ധിമായി പൂർത്തിയാക്കണമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവ്. ഡിജിപിക്കായിരുന്നു കോടതി നിർദ്ദേശം. ഉത്തരവ് കിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥരുടെ പാനൽ നൽകാൻ ക്രൈം ബ്രാഞ്ച് മേധാവിയോട് ഡിജിപി ആവശ്യപ്പെട്ടു. പക്ഷെ പാനൽ നൽകുന്നത് വൈകി.




