കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു…
കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടു
കരിവെള്ളൂരിലാണ് സംഭവം നടന്നത്. ദിവ്യശ്രീയേയും പിതാവിനേയും രാജേഷ് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. ദിവ്യശ്രീയുടെ പിതാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.