‘ദിവ്യ താടക, വൃത്തികെട്ട സ്ത്രീ’..സിപിഎം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ അവര്‍ക്കൊപ്പമെന്ന് പിസി ജോര്‍ജ്…
കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ താടകയും വൃത്തികെട്ട സ്ത്രീയുമാണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സിപിഎം നേതൃത്വം മാറിയെന്നും പി സി ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ടയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുകയോ ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.




