തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു..എൽഡിഎഫിനെതിരെ പരാതി നല്‍കി ബിജെപി…

ചേലക്കരയില്‍ എല്‍ഡിഎഫിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നല്‍കി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്‌ളക്‌സുകള്‍ ഉപയോഗിച്ചു എന്നാരോപിച്ചാണ് പരാതി നൽകിയത്.ഫ്‌ളക്‌സ് പ്ലാസ്റ്റിക്കില്‍ പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചെന്നും തുണിയില്‍ പ്രിന്റ് ചെയ്യണമെന്ന നിയമം എല്‍ഡിഎഫ് പാലിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറാണ് പരാതി നൽകിയത്.

. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിനെതിരെയാണ് പരാതി നല്‍കിയത്. പ്രകൃതിക്കിണങ്ങാത്ത പ്ലാസ്റ്റിക് ഫ്‌ളക്‌സ് പ്രിന്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പരിപാടിക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളെ നിര്‍ബന്ധിച്ചു കൊണ്ടുവന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെയും ബിജെപി രംഗത്തെത്തി. ഫിറ്റ്‌നെസ് ഇല്ലാത്ത വാഹനത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസും കയറിയതെന്നാണ് ബിജെപി ആരോപണം.

Related Articles

Back to top button