പാലക്കാട്ടെ മത്സരത്തിൽനിന്ന് ഷാനിബ് പിന്മാറണമെന്ന് അഭ്യർഥിച്ച് സരിൻ..എന്നാൽ ഷാനിബിന്റെ മറുപടിഎന്തെന്നോ? …

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്ന കോണ്‍ഗ്രസ് വിമതന്‍ എ കെ ഷാനിബ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് അഭ്യർഥിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്തി പി സരിന്‍.നാമനിർദേശ പത്രിക നൽകരുതെന്നും മത്സരത്തിൽനിന്നു പിന്മാറി തനിക്ക് പിന്തുണ നൽകണമെന്നുമാണ് സരിന്റെ ആവശ്യം.എന്നാൽ മത്സരത്തിൽനിന്നു പിന്മാറില്ലെന്ന് ഷാനിബ് പറഞ്ഞു. ഇന്ന് ഉച്ചയോടെ ഷാനിബ് നാമനിർദേശ പത്രിക നൽകും. പി സരിന്റെ ആവശ്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.

വി.ഡി.സതീശന്റെയും ഷാഫി പറമ്പിലിന്റെയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് തന്റെ മത്സരമെന്നാണ് ഷാനിബ് പറയുന്നു.തുടക്കത്തിൽ സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും സരിനുവേണ്ടി രംഗത്തിറങ്ങുമെന്നും ഷാനിബ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Back to top button