സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണം..രണ്ട് സൈനികര്‍ക്ക് വീരമൃത്യു..ഗ്രാമീണരും കൊല്ലപ്പെട്ടു…

ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടായിരുന്നു ആക്രമണം ഉണ്ടായത്. സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്.

നിയന്ത്രണ രേഖയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബോട്പത്രിയില്‍ നിന്ന് വരികയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് മറുപടിയായി സുരക്ഷാസേന പ്രത്യാക്രമണം തുടങ്ങി. ചുമട്ടുതൊഴിലാളികളായ ഗ്രാമവാസികളും ആക്രമണത്തിൽ മരിച്ചു.ഗന്ദേർബാലിൽ തൊഴിലാളി ക്യാംപിന് നേർക്ക് ഭീകരർ വെടിയുതിർത്തതിന് പിന്നാലെയാണ് കശ്മീർ താഴ്‌വരയെ ഭീതിയിലാക്കി മറ്റൊരു ഭീകരാക്രമണം കൂടി സംഭവിച്ചിരിക്കുന്നത്.

Related Articles

Back to top button