കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ…

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ അറസ്റ്റില്‍. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.ബെലേക്കേരി തുറമുഖം വഴി ഇരുമ്പയിര് അനധികൃതമായി കടത്തിയെന്ന കേസിലാണ് സതീഷ് സെയിലിനെ അറസ്റ്റ് ചെയ്തത്.2010 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കാർവാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,312 മെട്രിക് ടൺ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. കേസിൽ എംഎൽഎ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ അഗ്രഹാര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ നാളെ വിധി പറയും.

ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അതിക്രമിച്ച് കടക്കൽ, അഴിമതി എന്നീ കുറ്റങ്ങളാണ് അഴിമതി നിരോധന നിയമപ്രകാരം എംഎല്‍എയ്ക്കും കൂട്ടർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button