നടൻ ബാല മൂന്നാമതും വിവാഹിതനായി..വധു ആരെന്നോ?…

നടന്‍ ബാല വിവാഹിതനായി.കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം.ബാലയുടേത് മൂന്നാം വിവാഹമാണ്. ബാലയുടെ മാമന്റെ മകൾ കോകിലയെയാണ് ബാല മിന്നുചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും മാധ്യമപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് . വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ തന്റെ സ്വന്തം തന്നെയാണ് വധു. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും’ബാല കൂട്ടിച്ചേർത്തു.

Related Articles

Back to top button