ADM നവീൻ ബാബു പെട്രോൾ പമ്പിന് NOC നൽകുന്നതിൽ വീഴ്ചയോ വഴിവിട്ട ഇടപെടലോ നടത്തിയിട്ടില്ല…
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിൽ എഡിഎം കെ. നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് .കെ. നവീൻ ബാബുവിന്റെ ഭാഗത്ത് നിന്ന് വീഴ്ചയോ വഴിവിട്ട ഇടപെടലോ ഉണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് രേഖകൾ.
സ്ഥലം പുനക്രമീകരിക്കണമെന്നും അതിന് ശേഷം അപേക്ഷ പുനപരിശോധിക്കണമെന്നും ടൗൺ പ്ലാനിങ് ഓഫിസർ മറുപടി നൽകി. പൊതുമരാമത്ത് വകുപ്പ് നിർദ്ദേശപ്രകാരം സ്ഥലം പുനക്രമീകരിച്ചു. ഇതിന് ശേഷം ടൗൺ പ്ലാനിങ് ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു ദിവസം കൊണ്ട് എ ഡി എം എൻഒസി നൽകി. തീയ്യതി വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്.
ADM കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച പെട്രോൾ പമ്പ് വിവാദത്തിൽ നിർണായക മൊഴി വിവരങ്ങളും പുറത്തുവന്നു. ടൗൺ പ്ലാനിങ് ഓഫീസറുടെ ആദ്യ റിപ്പോർട്ടിലെ തടസം പരിഹരിക്കാൻ ടി. വി പ്രശാന്തനെ നിയമപരമായി കെ. നവീൻ ബാബു സഹായിച്ചുവെന്ന് എഡിഎം ഓഫീസിലെ ജീവനക്കാരുടെ മൊഴി.




