എഡിഎം നവീൻ ബാബുവിന്റെ മരണം…അന്വേഷണ സംഘം കളക്ട്രേറ്റിൽ…

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കളക്ട്രേറ്റിലെത്തി. കണ്ണൂർ കളക്ടർ അരുൺ വിജയന്റെ മൊഴിയെടുക്കാനായാണ് സംഘമെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങൾ കളക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കളക്ടറുടെ മൊഴിയെടുപ്പ് അന്വേഷണത്തിൽ നിർണായകമാണ്.
സത്യം സത്യമായി പൊലീസിന് മൊഴി നൽകുമെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജില്ലയുടെ വിവരങ്ങൾ അറിയിക്കാനാണ് കണ്ടത്. എഡിഎം നവീൻ ബാബുവിന്റെ വിഷയവും സംസാരിച്ചിരുന്നുവെന്നും കളക്ടർ .

Related Articles

Back to top button