നടുറോഡിൽ കൂട്ട വെടിവെപ്പുമായി ഗുണ്ടാസംഘങ്ങൾ..ഒരാൾ വെടിയേറ്റ് മരിച്ചു..വെടിവെപ്പിന് കാരണം…
ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന വെടിവെപ്പിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇന്ന് വൈകിട്ടോടെയാണ് നടുറോഡിൽ ഏറ്റുമുട്ടൽ ഉണ്ടായത്.വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിലാണ് സംഭവം.ഡൽഹി സ്വദേശി ദീപക് (35) ആണ് മരണപ്പെട്ടത്.ദീപക്കും സഹോദരനും രണ്ട് സുഹൃത്തുക്കളും പാർക്കിന് സമീപം നിൽക്കുമ്പോഴായിരുന്നു സംഭവം. ദീപകിന്റെ സുഹൃത്തായ നരേന്ദ്ര, സൂരജ് എന്നിവർ സ്ഥലത്തെത്തി. തുടർന്ന് വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞ് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു.
തുടർന്നുണ്ടായ വെടിവെപ്പിൽ ദീപക്കിന്റെ കഴുത്തിലും കാലിലും വെടിയേറ്റു. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.10 റൗണ്ട് വെടിയുതിർത്തതായാണ് പോലീസ് പറയുന്നത്. സംഭവത്തിൽ നരേന്ദ്ര, സൂരജ് എന്നിവരെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള കൂടതുൽ പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്.




