മലപ്പുറത്ത് മൂന്ന് പെൺകുട്ടികളെ കാണ്മാനില്ല…
മലപ്പുറം വാഴക്കാട് ഷെൽട്ടർ ഹോമിൽ താമസിക്കുന്ന പെൺകുട്ടികളെ കാണാതായതായി പരാതി. ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. വാഴക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മൂന്ന് പെണ്‍കുട്ടികളെയും കാണാതായത്.സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് അന്വേഷണം. പെണ്‍കുട്ടികള്‍ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നുണ്ട്.




