പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി..രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി…
പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പാലക്കാട് രൂക്ഷവിമർശനവുമായി ഡിസിസി ജനറൽ സെക്രട്ടറി ശിഹാബുദ്ധീൻ.ജനങ്ങളുടെ മേൽ സ്ഥാനാർഥിയെ അടിച്ചേൽപ്പിക്കാനാകില്ലെന്നും പാർട്ടിയിൽ നിന്ന് പോകുന്നവർ ഉന്നയിക്കുന്ന കാതലായ വിഷയങ്ങൾ കേൾക്കാൻ നേതൃത്വം തയ്യാറാകണമെന്നും ശിഹാബുദ്ധീൻ വിമർശിച്ചു. യുവ നേതൃത്വത്തിൽ മുറിവേറ്റവർ പലതാണെങ്കിലും അതിന് ഉപയോഗിച്ച കത്തി ഒന്നാണെന്നും ശിഹാബുദ്ധീൻ ആരോപിച്ചു.രാഹുലിന് പുതുപ്പള്ളിയിൽ നിന്ന് വരുന്ന വഴി ലീഡറുടെ കല്ലറയിൽ കൂടി കയറി പ്രാർത്ഥിക്കാമായിരുന്നു എന്നും ശിഹാബുദ്ധീൻ തന്റെ കുറിപ്പിൽ വിമർശിച്ചു.



