വിരമിച്ച ജീവനക്കാരെ റെയിൽവെ തിരിച്ചെടുക്കുന്നു…എന്തിനെന്നോ…
ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രയാസം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി വിരമിച്ച ജീവനക്കാരിൽ നിന്ന് 65 വയസിൽ താഴെയുള്ളവരെ വീണ്ടും ജോലിക്കെടുക്കാൻ റെയിൽവെ തീരുമാനിച്ചു. രാജ്യത്തെ വിവിധ സോണുകളിലായി 25000 പേരെയാണ് നിയമിക്കുന്നത്. സൂപ്പർവൈസർ മുതൽ ട്രാക്ക് മാൻ ജോലികൾക്ക് വരെ 65 വയസിൽ താഴെയുള്ള വിരമിച്ച ജീവനക്കാർക്ക് അപേക്ഷിക്കാനാവും.
എല്ലാ സോണുകളിലും ജനറൽ മാനേജർമാർക്ക് വിരമിച്ചവരെ നിയമിക്കാൻ റെയിൽവെ ബോർഡ് നിർദ്ദേശം നൽകി. വിരമിക്കുന്നതിന് മുൻപ് അവസാന അഞ്ച് വർഷം ഔദ്യോഗിക കൃത്യനിർവഹണത്തിൽ മികവ് കാട്ടിയവരെയാണ് നിയമനത്തിനായി പരിഗണിക്കുക. ഇവർ വിജിലൻസ് കേസുകളിലും മറ്റും പ്രതികളായവർ ആകരുതെന്നും നിബന്ധനയുണ്ട്.



