യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി പിടിയിൽ….

വെള്ളറട:യുവാവിനെ വെട്ടിപ്പരിക്കല്‍പ്പിച്ച ശേഷം ഒളിവില്‍ കഴിയുകയായി രുന്ന പ്രതിയെ വെള്ളറട പോലീസ് പിടികൂടി. കന്നു മാമൂട് ഇടവിളാകത്ത് വീട്ടില്‍ ആല്‍ബിന്‍ ജോസ് (34) ആണ് പോലീസിന്റെ പിടിയിലായത്. കന്നു മാമൂട് ഇളഞ്ചിറ സ്വദേശി വിനോദിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായ പരിക്കേറ്റ വിനോദ് ചികിത്സയിലാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതിയെ പിടികൂടിയത്. കോടതിയില്‍ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Back to top button