ജീവന്‍ തിരിച്ച് കൊടുക്കാന്‍ ആകുമോ…ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം…വി ഡി സതീശന്‍.

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പി ദിവ്യ ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചതുകാണ്ട് കാര്യമില്ല, പൊലിഞ്ഞ ജീവന്‍ തിരിച്ച് കൊടുക്കാന്‍ സാധിക്കുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു. പി പി ദിവ്യക്കെതിരായ സിപിഐഎം നടപടിക്ക് പിന്നാലെയാണ് പ്രതികരണം.

‘ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകള്‍ കൊണ്ട് ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ.ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛന്‍ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ. പൊലിഞ്ഞ ജീവന്‍ തിരിച്ച് കൊടുക്കാന്‍ ആകുമോ. ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ല. രാജിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’, വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Back to top button