അഗര്‍ത്തല-ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി…

അഗര്‍ത്തല-ലോക്മാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. ഇന്ന് വൈകിട്ട് നാല് മണിയോടെ അസമിലെ ലുംഡിങ് ഡിവിഷനിലെ ലുംഡിങ്-ബര്‍ദര്‍പുര്‍ ഹില്‍ സെക്ഷനിലാണ് സംഭവം.അപകടത്തില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പവര്‍കാറും, എഞ്ചിനും ഉള്‍പ്പടെ എട്ട് കോച്ചുകളാണ് പാളം തെറ്റിയതെന്ന് നോര്‍ത്ത് ഈസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ സോണ്‍ സിപിആര്‍ഒ അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉന്നത ഉദ്യോഗസ്ഥർ എത്തി. ഈ റൂട്ടിലുള്ള ഗതാഗതവും തടസപ്പെട്ടു.

Related Articles

Back to top button