അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്തു…മകൾ പിടിയിൽ…

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത സംഭവത്തിൽ മകൾ പിടിയിൽ. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം. 32 കാരിയായ ടൊറിലെന മെയ് ഫീൽഡ്‌സ് ആണ് അറസ്റ്റിലായത്. 68 കാരിയായ ട്രൂഡി ഫീൽഡ്‌സ് ആണ് കൊല്ലപ്പെട്ടത്.

ട്രൂഡിയെ നിരവധി തവണ കുത്തിപ്പരിക്കേൽപ്പിച്ചും വെടിവെച്ചുമാണ് യുവതി കൊലപ്പെടുത്തിയത്. പിന്നാലെ ചെറു കഷണങ്ങളാക്കി മുറിച്ച് അടുക്കളയിൽ പാചകം ചെയ്യുകയായിരുന്നു. വീട്ടു ജോലിക്കാരൻ വീട്ടുവളപ്പിൽ ശരീര ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലിക്കാരൻ വിവരം ഉടനെ പൊലീസിലറിയിച്ചു. പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധനയിൽ രക്തക്കറ പിടിച്ച കട്ടിലുകളും ശരീരഭാ​ഗങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.

ടൊറിലെനയോട് പൊലീസ് സംസാരിക്കാൻ ശ്രമിച്ചെങ്കിലും സെർച്ച് വാറണ്ട് ഇല്ലാത്ത സാഹചര്യത്തിൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഉദ്യോ​ഗസ്ഥരെ മടക്കിയയക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതിയെ ബലം പ്രയോ​ഗിച്ച് പുറത്താക്കിയ പൊലീസ് വീടിനകത്ത് നടത്തിയ തിരച്ചിലിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി. അടുക്കളയിലെ ഒരു പാത്രത്തിൽ ശരീരഭാ​ഗം പാചകം ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.

Related Articles

Back to top button