സംസ്ഥാനത്ത് രൂക്ഷമായ കടൽക്ഷോഭം…തീരപ്രദേശത്ത് ജാഗ്രതാ നിർദേശം…

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. തീരപ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പലയിടത്തും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊല്ലത്തും കണ്ണൂരിലും ആലപ്പുഴയിലും തീരമേഖലയിൽ ജാഗ്രത നിര്‍ദേശമുണ്ട്. ബീച്ചുകളിൽ സന്ദർശകർക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, മലപ്പുറത്തെയും കണ്ണൂരിലെയും ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Related Articles

Back to top button