പാലക്കാട് പുനഃപരിശോധന വേണം..ഇല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ ഗാന്ധിയെന്ന് ഡോ പി സരിൻ…

പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ അതൃപ്‌തി രേഖപ്പെടുത്തി പി സരിൻ.കോൺഗ്രസ് തിരുത്തണം ഇല്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ മാധ്യമങ്ങളോട് പറഞ്ഞു. ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകും പ്രസ്ഥാനത്തിൽ ചില തെറ്റ് തിരുത്തലുകൾ നടക്കുന്നു, എന്റെ ശരികൾ ലോകത്തോട് വിളിച്ചുപറയുമെന്നും സരിൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.പാലക്കാട് പുനപരിശോധന വേണം അല്ലെങ്കിൽ തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിൽ അല്ല മറിച്ച് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമായിരിക്കും. സ്ഥാനാർത്ഥി ചർച്ച ഒരു പ്രഹസനമായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016ൽ പാർട്ടിയിലേക്ക് വന്ന സാധാരണക്കാരനാണ് താൻ അതിന് മുൻപ് ആരായിരുന്നുവെന്ന് ആരും അന്വേഷിച്ചിട്ടില്ല, അത് അന്വേഷിക്കേണ്ട കാര്യമില്ല. നാടിൻറെ നല്ലതിന് വേണ്ടിയാണ് ജോലി രാജിവെച്ചത്. നാടിന്റെ നല്ലതിന് വേണ്ടി തനിക്കെന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന ബോധ്യമാണ് 33-ാംവയസിൽ സിവിൽ സർവീസിൽ നിന്ന് ഇറങ്ങി വരുന്നതിന് ഞാൻ കാണിച്ച ധൈര്യം. അതിനെ പലർക്കും പൊട്ടത്തരമായി തോന്നും. തന്റെ നല്ലതിനായിരുന്നുവെങ്കിൽ ജോലി രാജിവെച്ച് വരില്ലായിരുന്നു എന്നും സരിൻ പറഞ്ഞു.

Related Articles

Back to top button