നവരാത്രി ദിനത്തില്‍ അമ്മ തൊട്ടിലില്‍ പുതിയ അതിഥി എത്തി..പേരെന്തെന്നോ…
തിരുവനന്തപുരം അമ്മ തൊട്ടിലില്‍ പുതിയ അതിഥി എത്തി.ഒരുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് നവരാത്രി ദിനത്തില്‍ അമ്മത്തൊട്ടിലിലേക്ക് എത്തിയത്.നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രമായി തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഈ മക്കള്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.