വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞു..യുവാവിന് തടവും പിഴയും…

വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലച്ചുവയുള്ള കമന്റുകള്‍ പറഞ്ഞു ശല്യം ചെയ്ത യുവാവിന് തടവുശിക്ഷ. ഒന്നരവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത പ്രതിയെ തമ്പാനൂര്‍ പൊലീസാണ് പിടികൂടിയത്. 2023 ജൂണ്‍ 21-ന് രാവിലെ മേട്ടുക്കട ഭാഗത്തുവെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

Related Articles

Back to top button