കര തൊടാൻ മിൽട്ടൺ കൊടുങ്കാറ്റ്..അടിയന്തരാവസ്ഥ..ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു…

മിൽട്ടൺ കൊടുങ്കാറ്റ് തീരത്തോടടുക്കുന്നു. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് കരതൊടുമെന്നാണ് പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കാറ്റഗറി 5 ലേക്ക് മാറിയതോടെ മിൽട്ടൺ ചുഴലിക്കാറ്റ് ഭീതിയിലാണ് യുഎസ്.ഏറ്റവും അപകടകരമായ ചുഴലിക്കാറ്റിന്റെ ഗണത്തിൽപ്പെട്ടവയെയാണ് കാറ്റഗറി 5ൽ ഉൾപ്പെടുത്തുക.

ആയിരക്കണക്കിനാളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറിക്കൊണ്ടിയിരിക്കുകയാണ്. 55 ലക്ഷം പേരെ ഇതുവരെ ഒഴിപ്പിച്ചതായാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.2005 ൽ ആഞ്ഞടിച്ച റീറ്റ കൊടുങ്കാറ്റിന് ശേഷം എത്തുന്ന വളരെ അപകടകാരിയായ കൊടുങ്കാറ്റാകും മിൽട്ടൺ എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് സാക്ഷ്യംവഹിക്കുകയാണ് ഫ്ലോറിഡ. അപകട സാധ്യത കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ജനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്ന് ഗവർണർ റോൺ ഡി സാന്‍റിസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Related Articles

Back to top button