കൊല്ലം – എറണാകുളം സ്പെഷ്യൽ മെമു സർവീസ് ആരംഭിച്ചു.. രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിച്ചു..സമയക്രമത്തിൽ മാറ്റം…

യാത്രാദുരിതത്തെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് ഇന്ന് തുടക്കമായി. എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്തുക.യാത്രക്കാരുടെ ആവശ്യം പരി​ഗണിച്ച് രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. മൺറോതുരുത്തും പെരിനാടുമാണ് പുതുതായി സ്റ്റോപ്പ്‌ അനുവദിച്ചിട്ടുള്ളത്. കൊല്ലത്തു നിന്നും 5.55 നാണ് ട്രെയിൻ പുറപ്പെടുക. നേരത്തെ 6.15 ന് പുറപ്പെടുന്ന രീതിയിലായിരുന്നു സമയക്രമം നിശ്ചയിച്ചിരുന്നത്.

രാവിലെ 5.55ന്‌ കൊല്ലം സ്റ്റേഷനിൽനിന്ന്‌ യാത്ര തിരിച്ച്‌ 9.35ന്‌ എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിൽ എത്തിച്ചേരും. ആകെ 18 സ്റ്റോപ്പുകളാണ് ഉണ്ടാകുക. കൊല്ലം, പെരിനാട്, മൺറോതുരുത്ത്, ശാസ്താംകോട്ട, കരുനാ​ഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം സൗത്ത് എന്നിവയാണ്‌ സ്റ്റോപ്പുകൾ.തിരികെ 9.50 ന് എറണാകുളം ജങ്ഷന്‍ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും.ശനിയും ഞായറും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല.

Related Articles

Back to top button