കൊലപ്പെടുത്തിയ ആരാധകന്റെ പ്രേതം ജയിലിൽ ശല്യം ചെയ്യുന്നു..ജയിൽ മാറ്റണമെന്ന ആവശ്യവുമായി നടൻ ദർശൻ…

കൊലപ്പെടുത്തിയ ആരാധകന്‍ രേണുകാസ്വാമിയുടെ ആത്മാവ് സ്വപ്നത്തിൽ വന്ന് വേട്ടയാടുന്നതായി കന്നഡ നടൻ ദർശൻ. സുഹൃത്തിന് അശ്ലീല സന്ദേശമയച്ചതിന്‍റെ പേരിലാണ് ആരാധകന്‍ രേണുകാസ്വാമിയെ ദർശൻ കൊലപ്പെടുത്തിയത്. പ്രേതം തന്നെ സ്വപ്നത്തിൽ വന്ന് ശല്യപ്പെടുത്തുന്നെന്നും സെല്ലിൽ തനിച്ചായതിനാൽ ഭയന്ന് ഉറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും ദർശൻ പറഞ്ഞെതായി ബെല്ലാരി ജയിൽ അധികൃതർ പറഞ്ഞു. പുലർച്ചെ ഉറക്കത്തില്‍ ദർശൻ നിലവിളിക്കുന്നതും പേടിച്ചലറുന്നതും കേട്ടതായും റിപ്പോർട്ടുകളുണ്ട്.

ബെം​ഗളൂരുവിലെ ജയിലിലായിരുന്ന ദർശൻ കൂട്ടാളികൾക്കൊപ്പം സുഖസൗകര്യങ്ങളോടെ കഴിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് ദർശനെ ബെല്ലാരിയിലെ ജയിലിലേക്ക് മാറ്റിയത്. സെല്ലിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്ന നടന്റെ ആവശ്യം അധികൃതർ നിരാകരിച്ചിരുന്നു. ത​ന്റെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി നീ​ട്ടു​ക​യാ​ണെ​ങ്കി​ല്‍, തി​രി​കെ ബം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ദ​ര്‍ശ​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related Articles

Back to top button