സിപിഎമ്മിന്റെ പേടിസ്വപ്നം ആയിരുന്ന ചിത്രലേഖ വിടവാങ്ങി…

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു.

ഏ​ക വ​രു​മാ​ന​മാ​ർ​ഗ​മാ​യ ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് സി.​പി.​എ​മ്മു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പോ​രാ​ട്ടം തു​ട​ർ​ന്ന ചി​ത്ര​ലേ​ഖ രോ​ഗ​ശ​യ്യ​യി​ലായിരുന്നു. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ര​ണ്ടാ​മ​ത്തെ ഓ​ട്ടോ​റി​ക്ഷ​യും ക​ത്തി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​പ​ജീ​വ​ന​മാ​ർ​ഗം നി​ല​ച്ച​തി​നി​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ഴി ല​ഭിച്ച പു​തി​യ ഓ​ട്ടോ​റി​ക്ഷ​യു​മാ​യി നി​ര​ത്തി​ലി​റ​ങ്ങാ​നി​രി​ക്കെ​യാ​ണ് രോ​ഗം അ​ല​ട്ടി​യ​ത്.

Related Articles

Back to top button