ബന്ധുക്കളോടുള്ള വൈരാഗ്യം…നാല് വയസുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് അച്ഛൻ…ഒടുവിൽ…

നിലമ്പൂരിൽ ബന്ധുക്കളോടുള്ള വൈരാഗ്യം തീർക്കുന്നതിന് നാല് വയസുകാരിയായ മകളെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നൽകിയ ആൾക്ക് ഒരു വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ചാലിയാർ എരഞ്ഞിമങ്ങാട് മൈലാടി മണ്ണുപ്പാടം പാറയിൽ അബ്ദുൽ കലാം (41) എന്നയാൾക്കെതിരെയാണ് നിലമ്പൂർ അതിവേഗ സ്‌പെഷൽ പോക്‌സോ കോടതി ജഡ്ജ് കെ. പി ജോയ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്.

പരാതിയിൽ വഴിക്കടവ് പൊലിസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷിച്ചതിലാണ് വ്യാജ പരാതിയാണെന്ന് തെളിഞ്ഞത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസവും ഒരാഴ്ചയും അധിക സാധാരണ തടവ് അനുഭവിക്കണം. വഴിക്കടവ് ഇൻസ്‌പെക്ടർ അബ്ദുൽ ബഷീർ ആണ് കേസ് രജിസ്റ്റർ ചെയത് അന്വേഷണം നടത്തിയത്.

Related Articles

Back to top button