ജന്മദിന കേക്കിലെ ലോഹക്കമ്പി വിഴുങ്ങി മൂന്ന് വയസ്സുകാരൻ

ജന്മദിന കേക്കിൽ അലങ്കാരത്തിനായി ഒളിപ്പിച്ചു വെച്ചിരുന്ന രണ്ട് ലോഹക്കമ്പികൾ മൂന്ന് വയസ്സുകാരൻ അബദ്ധത്തിൽ വിഴുങ്ങി. മുംബൈയ്ക്ക് സമീപമുള്ള താനെയിലാണ് സംഭവം. കുട്ടിയുടെ അമ്മ ഇൻസ്റ്റാഗ്രാമിലൂടെ തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ചതോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. മകന്റെ ജന്മദിന കേക്ക് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറിയെന്ന് അമ്മ വിഡിയോയിലൂടെ വെളിപ്പെടുത്തി.

ബന്ധുക്കൾക്ക് പങ്കെടുക്കാനായി മെയ് 31-നായിരുന്നു കുട്ടിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഒരു പ്രാദേശിക ബേക്കറിയിൽ നിന്നാണ് സ്വർണനിറത്തിലുള്ള ‘ബോളിങ് പിന്നുകൾ’ കൊണ്ട് അലങ്കരിച്ച കേക്ക് മാതാപിതാക്കൾ വാങ്ങിയത്. ഈ ബോളിങ് പിന്നുകൾ ഘടിപ്പിച്ചിരുന്നത് മൂർച്ചയുള്ള ലോഹക്കമ്പികളിലായിരുന്നു.

കേക്ക് കഴിക്കുന്നതിനിടെ കുട്ടി ഈ കമ്പികൾ വിഴുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മുതിർന്ന കുട്ടികൾക്കും കേക്ക് കഴിക്കുന്നതിനിടെ ലോഹക്കമ്പികൾ വായിൽ തടഞ്ഞിരുന്നു. ഇതോടെ സംശയം തോന്നിയ മാതാപിതാക്കൾ ബേക്കറി ഉടമയുമായി ബന്ധപ്പെട്ടപ്പോഴാണ് കേക്ക് അലങ്കരിക്കാൻ ലോഹക്കമ്പികൾ ഉപയോഗിച്ചിട്ടുണ്ടെന്ന കാര്യം ബേക്കറിക്കാർ സ്ഥിരീകരിച്ചത്.

Related Articles

Back to top button